ഒറ്റ നോട്ടത്തില്
അടിസ്ഥാന വിവരങ്ങൾ
ഗ്രാമപഞ്ചായത്തിന്റെ പേര് – വളയം
ബ്ലോക്ക് പഞ്ചായത്ത് – തുണേരി
താലൂക്ക് – വടകര
വില്ലേജ് - വളയം
ജില്ല – കോഴിക്കോട്
നിയമസഭാ മണ്ഡലം – നാദാപുരം
ലോക് സഭ മണ്ഡലം – വടകര
വിസ്തീർണ്ണം – 31.08 ച. കി. മീ.
ജനസംഖ്യ - 18374
പട്ടികജാതി - 226
പട്ടിക വർഗ്ഗം - 226
വാർഡുകൾ 15
അതിരുകൾ
കിഴക്ക് – വാണിമേൽ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് – ചെക്യാട് ഗ്രാമപഞ്ചായത്ത്
വടക്ക് – ചെക്യാട് ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല
തെക്ക് – വാണിമേൽ , ചെക്യാട് ഗ്രാമപഞ്ചായത്തുകൾ
ജന പ്രതിനിധികൾ
പാർലമെന്റ് അംഗം – ശ്രീ. ഷാഫി പറമ്പിൽ
നിയമസഭാ അംഗം – ശ്രീ. അഭിജിത്ത്. കെ.എം
ജില്ലാ പഞ്ചായത്ത് മെമ്പർമാർ
ശ്രീമതി. രാധിക ചിറയിൽ
ശ്രീമ. കെ കെ നവാസ്
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ
ശ്രീ. കെ പി പ്രദീഷ്
ശ്രീ. കെ കെ അർഷിദ്
ഭരണസമിതി
പ്രസിഡണ്ട് – ശ്രീമതി. പ്രീത പി.എസ്
വൈസ് പ്രസിഡണ്ട് – ശ്രീ. ദിവാകരൻ എം
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ
ശ്രീമതി. ടി അജിത (വികസനകാര്യം)
ശ്രീ. വിനോദൻ കെ(ക്ഷേമകാര്യം)
ശ്രീമതി. രുംഷി സി സി(ആരോഗ്യം വിദ്യാഭ്യാസം)
മെമ്പർമാർ
ശ്രീ. വിജയൻ കുന്നുമ്മൽ
ശ്രീ. വി.കെ ചന്ദ്രി
ശ്രീ. പി പി റീന
ശ്രീ. എം നികേഷ്
ശ്രീമതി. പി പി അനിത
ശ്രീമതി. കെ രുഗിഷ
ശ്രീ. ഇ.വി അറഫാത്ത്
ശ്രീ. സി വി കുഞ്ഞബ്ദുള്ള
ശ്രീ. ടി സി സുബൈർ
ശ്രീമതി. ബീന കുനിയയിൽ
ആമുഖം
മലയോര ഭാഗങ്ങളോടു കൂടിയ ഗ്രാമീണ മേഖലകൾ ഉൾപ്പെട്ട പ്രദേശമാണ് വളയം ഗ്രാമപഞ്ചായത്ത്. വനാതിർത്തി നേരിട്ട് ഇല്ലെങ്കിലും തത്തുല്യമായ ജൈവ പ്രകൃതിയാണ് ഒരറ്റത്ത് നിലവിലുള്ളത്, എന്നാൽ ഒരു കാലത്ത് വയലുകളാൽ സമൃദ്ധമായിരുന്ന ഭാഗങ്ങളും വളയം ഗ്രാമപഞ്ചായത്തിൽ ഉണ്ടായിരുന്നു. വൈവിധ്യമാർന്ന ഭൂഘടന,ജൈവഘടന, പരമ്പരാഗതമായ കാർഷിക പ്രകിയ, വിളവൈവിധ്യം എന്നിങ്ങനെ സവിശേഷതയാർന്ന മണ്ണും മനുഷ്യനുമായുള്ള ബന്ധം പുലർത്തുന്ന പ്രദേശമാണിത്. ഈ മണ്ണിൽ ശാസ്ത്രീയമായി ഇടപെട്ട് കൊണ്ട് കാർഷികമേഖലയിൽ ഉത്പാദനക്ഷമത കൈവരിക്കാൻ കഴിയും എന്നതിൽ തർക്കമില്ല .ഇതിനു സഹായകമായ തരത്തിൽ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് തദ്ദേശീയമായും ശാസ്ത്രീയമായും വേർതിരിക്കപ്പെട്ട ചെറുനീർത്തടങ്ങളുടെ സമഗ്രവികസനം ലക്ഷ്യം വെച്ചു കൊണ്ട് ഭൂമിയും മണ്ണും വായുവും ജലവും മലിനമാക്കാതെ വികസനപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും ജലസാന്നിധ്യം ജലസ്രോതസ്സുകളിൽ എല്ലാസമയവും ഉറപ്പാക്കാൻ ആവശ്യമുള്ള പരിസ്ഥിതിക പുനസ്ഥാപനപ്രവർത്തനങ്ങൾ കണ്ടെത്തി നിർവഹിക്കുന്നതിനും വകുപ്പുകളെയും തദ്ദേശഭരണസ്ഥാപനങ്ങളെയും സമൂഹത്തെയും സഹായി ക്കുന്നതരത്തിൽ ജനപങ്കാളിത്തത്തോടെ ആണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. വളയം ഗ്രാമപഞ്ചായത്തിലെ ഓരോ ജലസ്രോതസ്സുകളിലും വകുപ്പുകൾ നടത്തേണ്ട ഇടപെടലുകൾ വ്യക്തമായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ ജല സ്രോതസ്സുകളുടെ സംരക്ഷണത്തിനായി പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്നതിന് ഏറെ പ്രയോജനകരമായിരിക്കും എന്ന പ്രതീക്ഷയോടെ ഈ റിപ്പോർട്ട് സമർപ്പിക്കുന്നു.