വർണ്ണാഭമായി വളയം; പുതുമോടിയിൽ നവീകരിച്ച വളയം ടൗൺ നാടിന് സമർപ്പിച്ചു

പുതുമോടിയിൽ നവീകരിച്ച വളയം ടൗൺ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. വികസനം നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങൾക്കും നഗര പ്രൗഡി പകരണമെന്ന ഇടതുപക്ഷ സർക്കാർ നയത്തിൻ്റെ ഭാഗമായി വളയം ഗ്രാമത്തിൻ്റെ പ്രധാന കവലയ്ക്ക് ആധുനിക മുഖമായി. നടപാതകൾ വർണ്ണ ടൈലുകൾ പാകിയും കാൽ നടയാത്രക്കാർക്ക് സുരക്ഷ ഒരുക്കാൻ കൈവരികൾ നിർമ്മിച്ചും മനോഹരമാക്കി മറ്റിയിട്ടുണ്ട് വളയം ടൗൺ . ഒപ്പം കുയ്തേരി റോഡ് കവലയും ടൈൽ വിരിച്ച് മനോഹരമാക്കി. പാതകൾക്ക് ഇരുവശത്തും സ്ഥാപിച്ച വിളക്കുമാടങ്ങൾ പ്രകാശിച്ച് തുടങ്ങിയതോടെ വളയത്തിൻ്റെ രാത്രി മനോഹാരിത ഏറി.

വളയം
വളയം