സ്ഥാപന ഘടന
🏛️ വളയം ഗ്രാമപഞ്ചായത്ത്
ജനപ്രതിനിധികൾ | ഔദ്യോഗിക നിർവ്വഹണ വിഭാഗം | ഘടക സ്ഥാപനങ്ങൾ
1 ജനപ്രതിനിധികൾ (ഭരണസമിതി)
| സ്ഥാനപ്പേര് | ചുമതലകളും പ്രവർത്തനങ്ങളും |
|---|---|
| പഞ്ചായത്ത് പ്രസിഡണ്ട് | പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണനടപടികള്‍ക്കും നേതൃത്വം നല്കുന്നു. |
| വൈസ് പ്രസിഡണ്ട് – ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ | പ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ. ധനകാര്യ ആസൂത്രണം. |
| വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ | ഭൗതിക വികസനം. പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ നടപ്പാക്കുന്നു. |
| ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ | സാമൂഹിക ക്ഷേമം, പെൻഷനുകൾ, പിന്നോക്ക വിഭാഗ വികസനം. |
| ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ | ആരോഗ്യം, പൊതുവിദ്യാഭ്യാസം, ശുചിത്വ പരിപാലനം. |
| വാർഡ് മെമ്പർമാർ | വാർഡ് തല വികസനവും ഗ്രാമസഭകളുടെ ഏകോപനവും. |
2 ഔദ്യോഗിക നിർവ്വഹണ വിഭാഗം
| തസ്തിക | ചുമതലകൾ |
|---|---|
| പഞ്ചായത്ത് സെക്രട്ടറി | മുഖ്യ നിർവ്വഹണ ഉദ്യോഗസ്ഥൻ, സ്ഥാപനമേധാവി. |
| അസിസ്റ്റന്റ് സെക്രട്ടറി | സെക്രട്ടറിയെ സഹായിക്കുക, ഭരണപരമായ ചുമതലകൾ. കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവര്‍ത്തിക്കുന്നു. പട്ടികജാതി വികസന പദ്ധതികളുടെ നിര്‍വഹണ ചുമതലകളും വഹിക്കുന്നു. |
| ജൂനിയർ സൂപ്രണ്ട് | ഓഫീസ് ഭരണ മേൽനോട്ടവും ഫയൽ നിയന്ത്രണവും ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവും നിയന്ത്രണവും നല്കുന്നു. |
| അക്കൌണ്ടന്റ് | ധനവിനിയോഗവും കണക്കുകളും സൂക്ഷിക്കൽ, ബജറ്റ്, നികുതി, ധനകാര്യ രേഖകള്‍ എന്നിവ ക്രമീകരിക്കുന്നു. |
| ഹെൽത്ത് ഇൻസ്പെക്ടർ | പൊതുജനാരോഗ്യം, ശുചിത്വം, ലൈസൻസുകൾ. |
| സീനിയർ ക്ലർക്ക് | ഫയൽ കൈകാര്യം ചെയ്യൽ, അപേക്ഷകൾ പരിശോധിക്കൽ, വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. പ്രധാന ഫയലുകളുടെ പരിശോധനയും നടപടികളും നിയന്ത്രിക്കുന്നു. |
| ക്ലർക്ക് | ഫയൽ കൈകാര്യം ചെയ്യൽ, അപേക്ഷകൾ പരിശോധിക്കൽ, നികുതി പിരിവ്, അപേക്ഷകള്‍, ഓഫീസ് രജിസ്റ്ററുകള്‍ എന്നിവ നിയന്ത്രിക്കുന്നു. വാര്‍ഡ് അടിസ്ഥാനത്തിലുള്ള ചുമതലകളും സേവന പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നു. |
| ടെക്നിക്കൽ അസിസ്റ്റന്റ് | സാങ്കേതിക സഹായവും ഏകോപനവും. |
| പ്രോജക്ട് അസിസ്റ്റന്റ് | കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതവുമായി ബന്ധപ്പെട്ട പദ്ധതികളുടെ സഹായവും ഏകോപനവും. |
| ഓഫീസ് അറ്റന്റന്റ് | ഓഫീസ് പ്രവർത്തന സഹായം. ഓഫീസിന്റെ പൊതുവായ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്നു. |
| ഡ്രൈവർ | വാഹന ചുമതല. |
| ഫുൾ ടൈം / പാർട്ട് ടൈം സ്വീപ്പർ |
|
| സാക്ഷരത പ്രേരക്ക്മാർ | തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾ. |
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗം
ചുമതല: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവ്വഹണം.
| വിഭാഗത്തിലെ തസ്തികകൾ |
|---|
| അക്രഡിറ്റഡ് എഞ്ചിനീയർ |
| ഓവർസീയർ |
| അക്കൌണ്ടന്റ് കം ഐ ടി എക്സ്പേർട്ട് |
3 ഘടക സ്ഥാപനങ്ങൾ
അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം
പൊതുമരാമത്ത്, തദ്ദേശീയ നിർമ്മാണ പ്രവർത്തനങ്ങൾ.
കൃഷി ഭവൻ
കർഷക സേവനങ്ങൾ, സബ്സിഡികൾ, കാർഷിക വികസനം.
ആരോഗ്യ കേന്ദ്രങ്ങൾ
ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങളും.
- കുടുംബാരോഗ്യ കേന്ദ്രം
- ആയുർവേദ ഡിസ്പെൻസറി
- ഹോമിയോ ഡിസ്പെൻസറി
വെറ്റിനറി ഡിസ്പെൻസറി
മൃഗസംരക്ഷണം, ക്ഷീരവികസന സഹായങ്ങൾ.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ കാര്യാലയം
ദാരിദ്ര്യ ലഘൂകരണം.
ഗവൺമെന്റ് എൽ പി സ്കൂൾ
വിദ്യാഭ്യാസം.
ഐ സി ഡി എസ് സൂപ്പർവൈസറുടെ കാര്യാലയം
സാമൂഹ്യക്ഷേമം, സുരക്ഷിതത്വം, സ്ത്രീകളുടേയും കുട്ടികളുടെയും ക്ഷേമം.