പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

പ്രീത പി എസ്

പ്രസിഡൻ്റ്

എം ദിവാകരന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ടി അജിത

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിനോദൻ കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റുംഷി സി സി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അരുൺ കുമാർ ഇ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വിസ്തീർണ്ണം –   31.08  ച. കി. മീ.
ജനസംഖ്യ  - 18374           
പട്ടികജാതി - 252
പട്ടിക വർഗ്ഗം - 236
അതിരുകൾ
കിഴക്ക് – വാണിമേൽ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് – ചെക്യാട് ഗ്രാമപഞ്ചായത്ത്
വടക്ക് – ചെക്യാട് ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല
തെക്ക് – വാണിമേൽ , ചെക്യാട് ഗ്രാമപഞ്ചായത്തുകൾ
 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1. കാർഷിക ചരിത്രം ഭൂവുടമസ്ഥതയും പാട്ട സമ്പ്രദായവും: ഭൂപ്രദേശം കുറ്റിപ്പുറം, ആയഞ്ചേരി, പുറമേരി കോവിലകങ്ങളുടെ അധീനതയിലായിരുന്നു. കൃഷിക്കാർ കോവിലകത്ത് നിന്ന് ഭൂമി പാട്ടത്തിനെടുക്കുകയും മറ്റുള്ളവരെക്കൊണ്ട് കൃഷി ചെയ്യിക്കുകയും ചെയ്തു. പാട്ടം, വാരം എന്നിവ പിരിച്ചെടുത്തിരുന്നത് 'പാട്ടാളികൾ' ആയിരുന്നു. കുടിയാന്മാർക്ക് ഭൂമിയിൽ യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. 'ചാർത്ത്-പൊളിച്ച്', 'ചാർത്ത്-മേൽച്ചാർത്ത്' തുടങ്ങിയ നടപടികൾ ജന്മിമാർക്ക് കൃഷിക്കാർക്കുമേൽ ആധിപത്യം നിലനിർത്താൻ അവസരം നൽകി. കുടിയേറ്റവും കൃഷിരീതികളിലെ മാറ്റവും: 1940-കളിൽ തെക്കൻ മേഖലയിൽ നിന്നുള്ള കുടിയേറ്റം ശാസ്ത്രീയമായ കൃഷി സമ്പ്രദായങ്ങൾക്ക് തുടക്കമിട്ടു. പ്രധാന വിളകൾ: കിഴക്കൻ മേഖലകളിൽ തെങ്ങ് കൃഷി വ്യാപിച്ചു. കുരുമുളക്, റബ്ബർ (ചെറിയ തോതിൽ മലയോരത്ത്), കപ്പ എന്നിവ വ്യാപകമായി. വീട്ടുവളപ്പുകളിലും കൃഷിയിടങ്ങളിലും ചേമ്പ്, ചേന, മുത്താറി, കണ്ടിക്കിഴങ്ങ്, പയർ,...

കൂടുതൽ വായിക്കുക